കുവൈത്ത്-കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി



കുവൈത്ത് സിറ്റി: ജനുവരി 20 വെള്ളിയാഴ്ച രാവിലെ കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.

ഇതുസംബന്ധിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്തവരെ എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് കാന്‍സല്‍ ചെയ്യുകയോ അടുത്ത വിമാനത്തിന് ബുക്ക് ചെയ്യുകയോ ചെയ്യാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 



അടുത്തിടെ എയര്‍ ഇന്ത്യയുടെ കോഴിക്കോട്, കണ്ണൂര്‍ സര്‍വിസുകള്‍ നിരന്തരം താളംതെറ്റിയിരുന്നു. സമയക്രമം തെറ്റലും വിമാനം റദ്ദാക്കലും പതിവായതോടെ യാത്രക്കാര്‍ക്ക് വലിയ പ്രയാസം നേരിട്ടിരുന്നു. രണ്ടാഴ്ചയായി വലിയ പരാതികളില്ലാതെ മുന്നോട്ടുപോകുന്നതിനിടയിലാണ് വെള്ളിയാഴ്ചയിലെ വിമാനം റദ്ദാക്കല്‍. അടിയന്തര യാത്രക്കായി ടിക്കറ്റെടുത്തവരെ ഇത് പ്രയാസത്തിലാക്കും.

Post a Comment

Previous Post Next Post