അടുത്ത സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്‍കാന്‍ തയ്യാറായി പൗള്‍ട്രി ഫാര്‍മേഴ്സ് ട്രെഡേഴ്സ്

 


തൃശൂര്‍: അടുത്ത സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം വിളമ്ബുന്നുണ്ടെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്‍കാന്‍ തയ്യാറെന്നു പൗള്‍ട്രി ഫാര്‍മേഴ്സ് ട്രെഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.


സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവര്‍ പറഞ്ഞു.

അടുത്ത വര്‍ഷത്തെ കലോത്സവം മുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. പണ്ടു മുതല്‍ തുടരുന്ന കീഴ് വഴക്കമാണ് വെജിറ്റേറിയന്‍. എന്തായാലും അടുത്ത വര്‍ഷം വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനും ഉണ്ടാകും.

കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ച്‌ ഇതിനു പ്രശ്നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൗള്‍ട്രി ഫാര്‍മേഴ്സ് ട്രെഡേഴ്സ് സമിതി ഇറച്ചി നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.



Post a Comment

Previous Post Next Post