വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു

 


ശ്രീ​ക​ണ്ഠ​പു​രം: പൊ​ടി​ക്ക​ള​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണ​വും 87, 000 രൂ​പ​യും ക​വ​ർ​ന്നു. പൊ​ടി​ക്ക​ള​ത്തെ ഒ​ന്നാം​ക​ണ്ടി​പ​റ​മ്പി​ൽ ദാ​ക്ഷാ​യ​ണി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ദാ​ക്ഷാ​യ​ണി​യും ഭ​ർ​ത്താ​വ് പ്ര​കാ​ശ​നും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സം. ചൊ​വ്വാ​ഴ്ച രാ​വി​ലെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കു പോ​യ ഇ​രു​വ​രും വൈ​കു​ന്നേ​രം ആ​റോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​വും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. അ​ല​മാ​ര​യു​ടെ മു​ക​ളി​ൽ വ​ച്ച താ​ക്കോ​ലെ​ടു​ത്ത് അ​ല​മാ​ര തു​റ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പൊ​ടി​ക്കു​ളം ശ്രേ​യ​സ് കു​ടും​ബ​ശ്രീ​യു​ടെ ട്ര​ഷ​റ​റാ​യ ദാ​ക്ഷാ​യ​ണി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ കു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ക്ഷി​ച്ച പ​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്. സം​ഭ​വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. സു​രേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​രി​ൽ​നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Post a Comment

Previous Post Next Post