ബൈക്കിടിച്ച് കാൽനടയാത്രികന് അതീവ ഗുരുതരം

ആലക്കോട്: നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് കാൽനട യാത്രികനായ വയോധികന് അതീവ ഗുരുതരമായി പരിക്കേറ്റു.വായാട്ടുപറമ്പിലെ കണ്ണാനിക്കൽ മാത്യു (75)വിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് പള്ളിക്ക് സമീപം മലയോര ഹൈവേയിലാണ് അപകടം. ടൗണിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ
റോഡ് മുറിച്ചുകടക്കുമ്പോൾ നടുവിൽ സ്വദേശിയുടെ ബൈക്ക് മാത്യുവിനെ ഇടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ് മാത്യു

Post a Comment

Previous Post Next Post