കല്‍പ്പറ്റ : ദിവസങ്ങളോളം വയനാട് പടിഞ്ഞാറേത്തറയില്‍ ആശങ്ക ഉയര്‍ത്തിരുന്ന കടുവ ഒടുവില്‍ പിടിയില്‍. ഒടുവില്‍ വനപാലകര്‍ കുപ്പടിത്തറയില്‍ വെച്ച് കടുവയെ മയക്കുവെടിവെച്ചു വീഴ്ത്തുകയായിരുന്നു.മയങ്ങിവീണ കടുവയെ അധികൃതര്‍ വലയിലാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.
ജനവാസ മേഖലയിലെ കുപ്പടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ശനിയാഴ്ച രാവിലെ കടുവയെ കണ്ടത്തിയിരുന്നു. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തിലേക്ക് കടന്നതോടെ ആളുകള്‍ ഇക്കാര്യം അധികൃതരെ അറിയിക്കുകയും അവര്‍ ഉടന്‍ എത്തുകയുമായിരുന്നു. പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതുശ്ശേരിയില്‍ നിന്ന് ഏകേദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് കുപ്പടിത്തറയിലേക്ക്.
ആറ് തവണയാണ് കടുവയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഒടുവില്‍ കാലില്‍ വെടിയേല്‍ക്കുകയായിരുന്നു. പിടിയിലായ കടുവയെ ബത്തേരി മൃഗസംരക്ഷ കേന്ദ്രത്തിലേക്കാണ് ഇപ്പോള്‍ മാറ്റുന്നത്. അവിടെവെച്ച് കടുവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും.അതേസമയം പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. വലയിലായ കടുവയെ കാണുന്നതിനായി നിരവധിയാളുകളാണ് കുപ്പടിത്തറയിലേക്ക് എത്തിയത്.

Post a Comment