ആലക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കണ്ണൂരിലെ ‘അർബൻ നിധി എനി ടൈം മണി’ സ്ഥാപന ഉടമ കൾക്കെതിരെ ജോലി തട്ടിപ്പ് നടത്തിയതിനും പോലീസ് കേസെടുത്തു.
സ്ഥാപനത്തിൽ ജോലി നൽകുമെന്ന് പറഞ്ഞ് ആലക്കോട്ടെ യുവാവിന്റെ 15 ലക്ഷം തട്ടിയെടുത്തതിന് അർബൻ നിധി ഉടമകളും ജീവനക്കാരും അടക്കം ഏഴുപേർക്കെതിയാണ് ആലക്കോട് പോലിസ് കേസ്ടുത്തത്.
ആലക്കോട് ചെറുപാറ സ്വദേശി അലക്സ് സെബാസ്റ്റ്യന്റെ (28) പരാതിയിൽ കണ്ണൂർ താവക്കരയിൽ പ്രവർത്തിച്ചുവന്ന അർബൻ നിധി സ്ഥാപനത്തിന്റെ ഡയറക്ടർമാർ, അസി. ജനറൽ മാനേജർ, ജനറൽ മാനേജർ, ബ്രാഞ്ച് മാനേജർ, ഡയ ക്ടർ സ്റ്റാഫ് എന്നിവർക്കെതിരെയാണ് കേസ്.
പ്രതിമാസം 45000രൂപ ശമ്പളത്തിൽ സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2021 സപ്തംബർ 1 മുതൽ, 2022 ജനുവരി 25 വരെയുള്ള കാലയളവിലായി 15 ലക്ഷം ഡിപ്പോ സിറ്റ് വാങ്ങിയശേഷം നാളിതുവരെയായിട്ടും ജോലിയോ, പലിശ യോ, മുതലോ നൽകാതെ ചതിച്ചുവെന്നാണ് അലക്സ് സെബാസ്റ്റ്യന്റെ പരാതി.
കണ്ണൂർ കേന്ദ്രീക രിച്ച് വൻ നിക്ഷേപ തട്ടിപ്പ് നടത്തിയ അർബൻ നിധി ഉടമകൾക്കെതിരെ തട്ടി പ്പിന് ഇരയായവരുടെ പരാതികളിൽ പോലീസ് ദിനംപ്രതി നിരവധി കേസുകൾ എടുത്തുകൊണ്ടിരിക്കുന്തിനിടെയ ജോലി തട്ടിപ്പിനും കേസെടുത്തത്.
.jpeg)
Post a Comment