ആലക്കോട് : തലശ്ശേരി അതിരൂപതയിലെ പ്രധാന ദൈവാലയമായ ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പ്രധാന തിരുനാൾ ആഘോഷം ശനിയാഴ്ചയും ഞായറാഴ്ചയും. ശനിയാഴ്ച വൈകീട്ട് 4.30-ന് വിശുദ്ധ കുർബാനക്കും ബൈബിൾ വചനസന്ദേശത്തിനും ശേഷം ടൗണിലേക്ക് രഥത്തിൽ അമലോദ്‌ഭവ മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ച് പ്രദക്ഷിണവും ടൗൺ കുരിശുപള്ളിയിൽ ലദീഞ്ഞ് പ്രാർഥനാച്ചടങ്ങും നടത്തും. രാത്രി 8.30-ന, മെഗാ മ്യൂസിക്കൽ ഷോ തുടർന്ന് ആകാശവിസ്മയം
ഞായറാഴ്ച വൈകുന്നേരം 4.30-ന് തലശ്ശേരി അതിരൂപതയിൽ ഇക്കൊല്ലം വൈദികപട്ടം സ്വീകരിച്ച നവ വൈദികർ ചേർന്ന് സമൂഹബലിയർപ്പിക്കും. 6.30-ന് കൊട്ടയാട് കുരിശടിയിലേക്ക് പ്രദക്ഷിണം നടത്തും. തുടർന്ന് അഭിജിത്ത് പി.എസ്. നായർ, സിദ്ധാർഥ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് നടത്തും. വികാരി ഫാ. ഇമ്മാനുവേൽ ആട്ടേൽ തിരുനാൾ ആഘോഷച്ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Post a Comment