ആലക്കോട് : രയരോം മഖാം ഉറൂസിന് തുടക്കമായി. ജമാഅത്ത് പ്രസിഡന്റ് എം. അബ്ദുൾ റഹ്‌മാൻ പതാക ഉയർത്തി. മജ്‍ലിസുന്നൂർ ആത്മീയ സദസ്സ് അബ്ദുൾ ഷുക്കൂർ ഫൈസി ഉദ്ഘാടനം ചെയ്തു.
വ്യാഴാഴ്ചത്തെ ദിഖ്റ്, ദുആ മജ്‍ലിസിന് മാണിയൂർ അബ്ദുള്ള ബാഖവി നേതൃത്വം നൽകും. വെളളിയാഴ്ച രാത്രി 7.30-ന് സ്വലാത്ത് വാർഷികം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യും.
ഞായറാഴ്ച 6.30-ന് ടൗൺ ഘോഷയാത്ര. രാത്രി 7.30-ന് സമാപനസംഗമത്തിൽ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. രാത്രി 10-ന് ഉറൂസ് ആഘോഷം സമാപിക്കും.

Post a Comment