സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു വില്‍പന. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 41600 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 5200 രൂപയുമായി. ജനുവരി 16,17 തീയതികളിൽ 41760 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം. ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40360 രൂപയാണ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Post a Comment