ദേശീയ പാതയിൽ തളിപ്പറമ്പ് ചിറവക്ക് നാഷ്ണൽ പെർമിറ്റ് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്



തളിപ്പറമ്പ്:ദേശീയ പാതയിൽ തളിപ്പറമ്പ് ചിറവക്ക് നാഷ്ണൽ പെർമിറ്റ് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് ചൊവ്വാഴ്ച്ച രാവിലെ 4 മണിയോടെയാണ് ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിട്ടിച്ചത്. അപകടത്തിൽ തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബാഷ, രാജസ്ഥാൻ സ്വദേശി അർബാസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ ക്രൈയിൻ ഉപയോഗിച്ചാണ് ലോറികൾ മാറ്റിയത്.

തിരുവനന്തപുരത്തേക്ക് താറുമായി പോകുന്ന ലോറിയും മംഗലാപുരത്തേക്ക് പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

പരിക്കെറ്റവരെ പരിയാരം ഗവ.മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post