ബസിനടിയിൽ പെട്ട യുവതിയ്ക്ക് അത്ഭുതകരമായ രക്ഷപെടൽ!

 


കോട്ടയം ചിങ്ങവനത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ട യുവതിയ്ക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടിൽ അജിത്ത് കുമാറിന്റെ ഭാര്യ അമ്പിളി(36) ആണ് അപകടത്തിൽപെട്ടത്. ബസിനടിയിലേക്ക് വീണ അമ്പിളിയുടെ തലമുടിയിൽ ബസ് ചക്രം കയറി നിന്നു. ദൃക്സാക്ഷികളായ നാട്ടുകാർ ഉടൻ തന്നെ മുടി മുറിച്ച് മാറ്റി അമ്പിളിയെ രക്ഷിക്കുകയായിരുന്നു. അമ്പിളിക്ക് തലയ്ക്ക് നേരിയ പരിക്കുണ്ട്.

Post a Comment

Previous Post Next Post