പടക്കം പൊട്ടിച്ചു, കോഴിക്കോട്ട് കല്യാണ വീട്ടില്‍ 'തല്ലുമാല'

 


കോഴിക്കോട്  : മേപ്പയൂരില്‍ കല്യാണ വീട്ടില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ കൂട്ടത്തല്ല്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിന്‍്റെ വീട്ടിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പടക്കം പൊട്ടിയതോടെ വിവാഹവീട് വാക്കേറ്റത്തിനും കയ്യാങ്കളിക്കും വേദിയായി. പടക്കം വീണത് അയല്‍വാസിയുടെ വീട്ടിലേക്കാണെന്ന് കൂടിയായതോടെ ഇത് നാട്ടുകാരില്‍ ഒരു വിഭാഗം ചോദ്യം ചെയ്തു. ഇതോടെ വരനൊപ്പമെത്തിയ സംഘത്തിലെ ഒരു കൂട്ടം യുവാക്കളും നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ലായി. സംഘര്‍ഷത്തില്‍ ഇരുപതോളം പേര്‍ക്ക് നിസ്സാര പരിക്കേറ്റു. പിന്നീട് നാട്ടുകാര്‍ തന്നെ ഇരുവിഭാഗത്തെയും വിളിച്ചിരുത്തി. വിവാഹ വീടായതിനാല്‍ പ്രശ്നം നാട്ടുകാര്‍ തന്നെ ഒത്തുതീര്‍പ്പാക്കി. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. എന്നാല്‍ കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 


Post a Comment

Previous Post Next Post