ആ​ൽ​കോ സ്കാ​ൻ വാ​ൻ ജില്ലയിൽ പ​ട്രോ​ളിം​ഗ് തു​ട​ങ്ങി

 


കൂ​ത്തു​പ​റ​മ്പ്: മ​ദ്യ​വും ല​ഹ​രി വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന്‍റെ ആ​ൽ​കോ സ്കാ​ൻ വാ​ൻ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ദ്യ​വും ല​ഹ​രി വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​ൻ ഇ​ന്ന​ലെ മു​ത​ൽ ആ​ൽ​കോ വാ​ൻ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്.

ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് തോ​ന്നു​ന്ന​വ​രു​ടെ ഉ​മി​നീ​ർ ശേ​ഖ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. വ​ള​രെ വേ​ഗ​ത്തി​ൽ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ക​യും ചെ​യ്യും. ഒ​രു എ​സ്ഐ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​രാ​ണ് വാ​നി​ൽ ഉ​ണ്ടാ​വു​ക. കു​റ്റ​കൃ​ത്യം ക​ണ്ടെ​ത്തി​യാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി അ​താ​ത് സ്ഥ​ല​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു കൈ​മാ​റു​ം.

കൂ​ത്തു​പ​റ​മ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സി​പി പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​വി. ബി​ജു, എ​സ്ഐ എ​ൻ.​ടി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി. ​പ്ര​ജോ​ഷ്, കെ.​എ. സു​ധി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ൻ ഒ​രാ​ഴ്ച ജി​ല്ല​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തും. ആ​റു മാ​സം മു​മ്പാ​ണ് വാ​ൻ സം​സ്ഥാ​ന​ത്ത് പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. ക​ണ്ണൂ​ർ റൂ​റ​ൽ, കാ​സ​ർ​ഗോ​ഡ് ജി​ല്ല എ​ന്നി​വി​ട​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ വാ​ൻ പ​ട്രോ​ളിം​ഗ് ന​ട​ത്തി ക​ഴി​ഞ്ഞു. ഇ​തി​ന​കം ആ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post