ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കിളിരൂര്‍ സ്വദേശി രശ്മി (33) മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സാണ് രശ്മി. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് രശ്മിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. പരാതിയെ തുടര്‍ന്ന് തെള്ളകത്തെ ഹോട്ടല്‍ പാര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയിരുന്നു.

Post a Comment