സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടയിലെ സംഘര്‍ഷം; പി കെ ഫിറോസ് അറസ്റ്റില്‍



കോഴിക്കോട്: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റില്‍.

തിരുവനന്തപുരം പാളയത്ത് നിന്നാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.

കഴിഞ്ഞ ദിവസം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും കല്ലേറും ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post