കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞ് വന്‍ അപകടം. കാറും കാല്‍നടയാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മലങ്കര ഡാമില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളം കൊണ്ടുപോകുന്ന കനാലാണ് തകര്‍ന്നത്.
മൂവാറ്റുപുഴ-കൂത്താട്ടുകുളം ലിങ്ക് റോഡില്‍ പണ്ടപ്പിള്ളി-അറക്കുന്നം ഭാഗത്ത് വച്ചായിരുന്നു അപകടം. സംസ്ഥാന പാതയിലെ തിരക്ക് കാരണം യാത്രക്കാര്‍ പലരും ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. ഞായറാഴ്ചയായതിനാല്‍ അപകടസമയത്ത് വാഹനങ്ങള്‍ കുറവായിരുന്നു. അപ്രതീക്ഷിതമായി കനാല്‍ തകര്‍ന്നതെങ്ങനെയെന്നത് വ്യക്തമല്ല. നാട്ടുകാരാണ് റോഡിലെ ജലപ്രവാഹം തടഞ്ഞ് ചെളിയും മറ്റും നീക്കിയത്.

Post a Comment