കണ്ണൂർ: പെട്രോൾ പമ്പ് തൊഴിലാളികൾ 24 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്.ഇടക്കാല ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടാണ് കണ്ണൂർ ജില്ലയിലെ അറുപത്താറോളം വിവിധ കമ്പനികളിലെ പെട്രോൾ പമ്പ് തൊഴിലാളികൾ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക് സമരം നടത്തുന്നത്.
അനിശ്ചിത കാല പണിമുടക്കിന്റെ മുന്നോടിയായി മുനീശ്വരൻ കോവിലിലുള്ള പെട്രോൾ പമ്പിൽ നിന്നാരംഭിച്ച് പട്ടണത്തിലെ വിവിധ പെട്രോൾ പമ്പുകൾ വഴി കാൽ ടെക്സ് കോർണറിലേക്ക് പ്രകടനം നടത്തി. തുടർന്ന് എ.ടി നിശാത്ത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. എം.വി. മുരളീധരൻ, എം.വി. രാജീവൻ,റിജുൽ ദാസ്,സി.എച്ച്. ഇന്ദ്രപാലൻ,സി.എച്ച്. ലക്ഷമണൻ എന്നിവർ സംസാരിച്ചു. അതിനിടെ ഇന്ന് (23 ന്)കണ്ണൂർ ജില്ലാ കലക്ടറുടെ ചേമ്പറിൽ പമ്പുടമകളേയും പ്രതിനിധികളെയും തൊഴിലാളി പ്രതിനിധികളെയും ചർചയ്ക്ക് വിളിച്ചിരുന്നു. കൂടാതെ ഈ വിഷയത്തിൽ പമ്പുടമകൾ കോടതിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പണിമുടക്കിനെതിരെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുമുണ്ടായിരുന്നു.
.jpeg)
Post a Comment