എയര്‍ബാഗ് കണ്‍ട്രോളര്‍ തകരാറിലായതിനാല്‍ ഡിസംബര്‍ 8 നും ജനുവരി 12 നും ഇടയില്‍ നിര്‍മ്മിച്ച 17,362 വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് മാരുതി സുസുക്കി

 


എയര്‍ബാഗ് കണ്‍ട്രോളര്‍ തകരാറിലായതിനാല്‍ ഡിസംബര്‍ 8 നും ജനുവരി 12 നും ഇടയില്‍ നിര്‍മ്മിച്ച 17,362 വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ഫയലിംഗ് വഴി തിരിച്ചുവിളിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു.

ആള്‍ട്ടോ കെ10, എസ് പ്രസോ, ബലേനോ, ഗ്രാന്റ് വിറ്റാര എന്നിവയുടെ യൂണിറ്റുകളെല്ലാം കമ്ബനി തിരിച്ചുവിളിക്കും.

"ഈ വാഹനങ്ങളില്‍ ആവശ്യമെങ്കില്‍ എയര്‍ബാഗ് കണ്‍ട്രോളര്‍ സൗജന്യമായി പരിശോധിച്ച്‌ മാറ്റിസ്ഥാപിക്കുന്നതിനാണ് തിരിച്ചുവിളിക്കുന്നത്," മാരുതി സുസുക്കി എക്സ്ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

Post a Comment

Previous Post Next Post