ഇടുക്കി : ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റു.
ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടര്‍ന്ന് മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന സ്ഥാപനത്തിനത്തില്‍ നിന്നാണ് ഷവര്‍മ വാങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ഇവരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പരിസരം വൃത്തി ഹീനമെന്ന് കണ്ടെത്തി. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.

Post a Comment