ആലക്കോട്: പുനർനിർമ്മാണം നടന്നുവരുന്ന ആലക്കോട് പാലത്തിന്റെ പ്രവൃത്തി തടസപ്പെടുത്താൻ ചില കേന്ദ്രങ്ങൾ നിരന്തരമായി ശ്രമം നടത്തിവരുന്നതിനിടെ പാലത്തിന്റെ പുറമ്പോക്ക് ഭൂമി കയ്യേറിയത് തിരിച്ചുപിടിക്കുന്നതിനും കയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആലക്കോട് വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. ആലക്കോട് വില്ലേജ് ഓഫീസിൽ ചേർന്ന പ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടങ്ങിയ ജനകീയ സമിതിയോഗമാണ് കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.ആലക്കോട് പാലത്തിന്റെ പുറമ്പോക്ക് ഭൂമി നേരത്തെ
എന്നാൽ സ്വകാര്യ വ്യക്തികൾ കയ്യേറിയതായി റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു.കയ്യേറ്റം ഇതുവരെ ഒഴിപ്പിച്ചിട്ടില്ല. ഇത് മുതലെടുത്താണ് പാലം നിർമ്മാണ പ്രവൃത്തിക്കെതിരെ ചിലർ രംഗത്തുള്ളത്. കയ്യേറ്റ ഭൂമിയാണെന്ന് റവന്യൂ
വകുപ്പ് കണ്ടെത്തിയ സ്ഥലം തങ്ങളുടെ സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെട്ടാണ് കോടതികളിൽ നിരന്തരം പരാതികൾ നൽകിയും കോൺക്രീറ്റ് പ്രവത്തികൾ തടസപ്പെടുത്താൻ ശ്രമിച്ചു. പാലം
പുനർനിർമ്മാണം പാതി വഴിയിലാക്കാനും മലയോരത്തിന്റെ വികസനം അട്ടിമറിക്കാനും ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. കയ്യേറ്റം ശ്രദ്ധയിൽപ്പെട്ട് നാളിതുവരെയായിട്ടും കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കാത്തത് അധികൃതരുടെ കടുത്ത വീഴ്ചയാണെന്ന് ജനകീയ സമിതി യോഗത്തിൽ വിമർശനം
ഉയർന്നു. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കേണ്ടത്. പൊതുമരാമത്ത് വകുപ്പാണെന്ന് റവന്യു അധികൃതർ യോഗത്തിൽ അറിയിച്ചു. പഞ്ചായത്ത
മെമ്പർ പി.ആർ നിഷ അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്ട് പഞ്ചായത്ത് മെമ്പർമാരായ കെ.പി സാബു ജോസ് വട്ടമല,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു പള്ളിപ്പുറം,വി.ജി സോമൻ, അപ്പക്കൂട്ടൻ സ്വാമിമാം, ജയലാൽ, ഡെന്നീസ് വാഴപ്പള്ളിൽ വില്ലേജ് ഓഫീസർ തങ്കമ്മ പ്രസംഗിച്ചു. വില്ലേജ് അസിസ്റ്റന്റ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജനകീയ സമിതി യോഗത്തിനു ശേഷം പഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്ട് കെ.പി സാബു, വി.ജി സോമൻ, പി.ഡി ജയലാൽ എന്നിവർ ഉൾപ്പെട്ട പ്രതിനിധി സംഘം തളിപ്പറമ്പ് തഹസിൽദാർ സജീവനെ നേരിൽ കണ്ട് ആലക്കോട് പാലവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും കായ്യേറ്റം ഒഴിപ്പിക്കുഅതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു
കയും ചെയ്തു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയതായും അടിയന്തരമായും മറ്റു
പടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ പ്രതിനിധി സംഘത്തെ അറിയിച്ചു. കയ്യേറ്റം ഒഴിപ്പിച്ച് പാലം നിർമാണം ഉടൻ പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത്
വകുപ്പിനോട് വില്ലേജ് ജനകീയ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.പാലത്തിന്റെ പുനർനിർമാണ പ്രവൃത്തി തടസപ്പെടുത്തുനവരോട് ഇനി ഒരു തത്തിലുള്ള വിട്ടുവീഴ്ച ശക്തമായ നിലപാടിലാണ് ജനകീയ സമിതി
.jpeg)
Post a Comment