ദില്ലി: കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നല്‍കുന്ന ആദ്യത്തെ വാക്സിന്‍ പുറത്തിറക്കി കേന്ദ്ര മന്ത്രിമാര്‍.
ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇന്‍കൊവാക് ആണ് മന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കിയത്.
മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ കരുതല്‍ ഡോസായി നല്‍കാന്‍ നേരത്തെ ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു.വാക്സിന്‍ കൊവിന്‍ ആപ്പില്‍ ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയുമാണ് വില.

Post a Comment