ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി

 


ഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 5.4 തീവ്രത അനുഭവപ്പെട്ട ഭൂചലനത്തിന്റെ കേന്ദ്രം നേപ്പാളാണ്.

ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് ഭൂചനം അനുഭവപ്പെട്ടത്. കമ്ബനം 30 സെക്കന്റ് നീണ്ടു നിന്നു.

നേപ്പാള്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെല്ലാം കമ്ബനം അനുഭവപ്പെട്ടു. നേപ്പാളിലെ കലികയിലാണ് കമ്ബനത്തിന്റെ തുടക്കം. 

വീടുകളില്‍ സീലിങ് ഫാനുകളും വീട്ടുപകരണങ്ങളും ഇളകുന്നതിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ പങ്കുവെച്ചിട്ടുണ്ട്. 

ജനുവരി അഞ്ചിന് 5.8 തീവ്രതയുള്ള കമ്ബനം ഡല്‍ഹി മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. അഗ്ഘാനിസ്താനായിരുന്നു ഇതിന്റെ പ്രഭവ കേന്ദ്രം

Post a Comment

Previous Post Next Post