കൊച്ചിയില്‍ യുവതിക്കുനേരെ യുവാവിന്റെ ആക്രമണം; ഗുരുതര പരിക്ക്‌

 


കൊച്ചി : നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീണ്ടും യുവതിക്കുനേരെ ആക്രമണം. രവിപുരത്തെ റെയ്സ് ട്രാവല് ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇടപാടുകാരന്‍ അക്രമിച്ചത്.

വാക്കുതര്‍ക്കത്തിന് ശേഷം അക്രമി കൈയില്‍ കരുത്തിയ കത്തി ഉപയോഗിച്ച്‌ യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തിന് മുറിവേറ്റ തൊടുപുഴ സ്വദേശിനി സൂര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളുരുത്തി സ്വദേശി ജോളി ജെയിംസാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Post a Comment

Previous Post Next Post