ഇടുക്കി കട്ടപ്പനയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വൻ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം 16 ഓളം പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ട്ടമായ വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. കാപ്പാട്ട് ഷഫീഖിന്റെ വീടിന്‍റെ കാര്‍ പോര്‍ച്ചിനു മുകളിലാണ് വാഹനം പതിച്ചത്.

Post a Comment