കോഴിക്കോട്: വയനാട്ടിലും കണ്ണൂര്‍ ആറളത്തും പരിസരത്തുമായി അടുത്തുതന്നെ പത്തോളം കടുവകള്‍ നാട്ടിലിറങ്ങാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പിന്റെ വിലയിരുത്തല്‍.
യൗവനത്തിലേക്ക് കടന്ന് സംഘത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന കടുവകളും പ്രായാധിക്യമോ പരുക്കോ മൂലം സ്വന്തം സാമ്രാജ്യം വിട്ടു പോകേണ്ടി വരുന്ന ആണ്‍ കടുവകളുമായിരിക്കും ഇങ്ങനെ പുറം ലോകത്ത് എത്തുക.
ആറളം ഫാമിനു സമീപത്തും കഴിഞ്ഞ ദിവസം പുതിയൊരു കടുവയെ കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ ഡേറ്റ ബേസില്‍ ഇല്ലാത്ത ഈ കൂറ്റന്‍ കടുവയുടെ രണ്ടു ചിത്രങ്ങളും ക്യാമറയില്‍ ലഭിച്ചു.

Post a Comment