ആലക്കോട്:ആലക്കോട് സെൻമേരിസ് പള്ളിയുടെ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ടു നാളെ 14/01/2023 തീയതി വൈകുന്നേരം 6 30 മുതൽ രാത്രി 9 30 വരെ നടത്തപ്പെടുന്ന പ്രദക്ഷിണം ആലക്കോട് പള്ളിമുതൽ എൻഎസ്എസ് സ്കൂൾ വരെ ഉണ്ടായിരിക്കുന്നതാണ്.
ആയതിനാൽ ഈ സമയത്തിനുള്ളിൽ ആലക്കോട് ടൗണിലേക്കും ആലക്കോട് ടൗൺ പാസ് ചെയ്തു പോകുന്നതുമായ വലിയ ബസ്സുകൾ തളിപ്പറമ്പ് ഭാഗത്ത് നിന്നും ചെറുപുഴ കാർത്തികപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാണക്കുണ്ട് കരിങ്കയം വഴി നെല്ലിപ്പാറ കയറി ബന്ധപ്പെട്ട സ്ഥലത്തേക്കും, കാർത്തികപുരം ചെറുപുഴ ഭാഗത്ത് നിന്ന് തളിപ്പറമ്പ് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നെല്ലിപ്പാറ കരിങ്കയം വഴി ചാണകക്കുണ്ട് ടച്ച് ചെയ്തു പോകേണ്ടതാണെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ആലക്കോടിന്റെ ഈ ജനകീയ പരിപാടി സുഖകരമായി പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും മഹനീയ സഹകരണം പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു.
✒️ _ആലക്കോട് പോലീസ് അറിയിപ്പ്_

Post a Comment