തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും. കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശിപാര്‍ശക്ക് എല്‍.ഡി.എഫ് അനുമതി നല്‍കി.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്.
ലിറ്ററിന് ഒരു പൈസയുടെ വര്‍ധനവിനാണ് അനുമതി നല്‍കിയത്. ജലഅതോറിറ്റിയുടെ സാമ്ബത്തിക നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജലഅതോറിറ്റി 2,391 കോടി നഷ്ടം നേരിടുന്നതായും ജയരാജന്‍ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപമാകാമെന്നും അദ്ദേഹം നിലപാടെടുത്തു. ഉന്നത് വിദ്യഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യും. ഇത് കാലത്തിന് അനുസരിച്ചുള്ള മാറ്റമാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Post a Comment