വീ​സ ത​ട്ടി​പ്പ്: സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രേ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്

 


ത​ളി​പ്പ​റ​മ്പ് : യു​കെ​യി​ലേ​ക്ക് വീ​സ ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് നി​ര​വ​ധി പേ​രി​ൽ​നി​ന്നാ​യി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്തു മു​ങ്ങി​യ ട്രാ​വ​ൽ​സ് ഉ​ട​മ​യ്ക്കും സ​ഹോ​ദ​ര​നു​മെ​തി​രേ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ചി​റ​വ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്റ്റാ​ർ ഹൈ​റ്റ്സ് ക​ൺ​സ​ൾ​ട്ട​ൻ​സി ഉ​ട​മ പു​ളി​മ്പ​റ​മ്പി​ലെ പി.​പി.​കി​ഷോ​ർ, സ​ഹോ​ദ​ര​ൻ കി​ര​ൺ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി.​ദി​നേ​ശാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​വ​രു​ടെ​യും ഫോ​ട്ടോ പ​തി​പ്പി​ച്ച ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലും പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ലും കൈ​മാ​റി​യി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി പേ​രാ​ണ് ഇ​തി​ന​കം പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പി​ൽ മാ​ത്രം 15 ഓ​ളം പ​രാ​തി​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ​യു​ള്ള​ത്. ത​ട്ടി​പ്പി​നി​ര​യാ​യ വ​യ​നാ​ട് പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

Post a Comment

Previous Post Next Post