ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് യു.പി.ഐ പേയ്മെന്റിന് വഴിയൊരുങ്ങുന്നു.
10 രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്‍റുകള്‍ നടത്താന്‍ കഴിയും.
സിംഗപ്പൂര്‍, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് ഇന്ത്യന്‍ ഫോണ്‍ നമ്ബറിന്‍റെ സഹായമില്ലാതെ ഇനി യുപിഐ പേയ്മെന്‍റുകള്‍ നടത്താന്‍ കഴിയും.
എന്‍ആര്‍ഇ / എന്‍ആര്‍ഒ അക്കൗണ്ടുകളും അന്താരാഷ്ട്ര മൊബൈല്‍ നമ്ബറുകളും ഉപയോഗിച്ച് പേയ്മെന്‍റ് സൗകര്യം ലഭ്യമാക്കുമെന്ന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.

Post a Comment