ഐഎസ്‌എല്ലില്‍ ഒഡീഷ എഫ്‍സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. 86ാം മിനുട്ടില്‍ സന്ദീപ് സിങ്ങാണ് ഹെഡ്ഡറിലൂടെ കേരളത്തിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 11 കളികളില്‍ നിന്ന് 7 ജയവും ഒരു സമനിലയും അടക്കം 22 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം. 19 പോയന്റുള്ള ഒഡീഷ ആറാം സ്ഥാനത്താണ്.

Post a Comment