സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുന: അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് പി.എച്ച്.സി. ഒഴലപ്പതി 97% സ്‌കോര്‍, കണ്ണൂര്‍ പി.എച്ച്.സി. കോട്ടയം മലബാര്‍ 95% സ്‌കോര്‍, കൊല്ലം പി.എച്ച്.സി. ചവറ 90% സ്‌കോര്‍ എന്നിങ്ങനെ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടാതെ, കണ്ണൂര്‍ എഫ്.എച്ച്.സി. ആലക്കോട് തേര്‍ത്തല്ലി 88% സ്‌കോര്‍, തിരുവനന്തപുരം യു.പി.എച്ച്.സി. മാമ്പഴക്കര 90% സ്‌കോര്‍ എന്നിങ്ങനെ നേടിയാണ് പുന: അംഗീകാരം നേടിയതെന്നും മന്ത്രി വ്യക്തമാക്കി.
5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ലിസ്റ്റിൽ തേര്‍ത്തല്ലി പി.എച്ച്.സിയും
Alakode News
0

Post a Comment