തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ മൗന്‍ദൗസ് ചുഴലിക്കാറ്റ്. ഇതിന്റെ സ്വാധീനത്തിന്റെ ഫലമായി സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം മഴ കനക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ് വെള്ളിയാഴ്ചയോടെ തീരം തൊടുമെന്നാണ് സൂചന. തെക്കന്‍ ആന്ധ്രാ പ്രദേസ് തീരത്തെത്തി പുതുച്ചേരിയ്‌ക്കും, ശ്രീഹരിക്കോട്ടയ്‌ക്കും ഇടയില്‍ മണിക്കൂറില്‍ 75 കിലോ മീറ്റര്‍വരെ വേഗതയിലാകും കരയിലേക്ക് പ്രവേശിക്കുക. കേരളത്തിന് പുറേ മറ്റ് സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കും.
മഴയുടെ സാഹചര്യത്തില്‍ വെള്ളിയാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും സംസ്ഥാനത്തെ മറ്റ് ജില്ലകളിലും മഴ ലഭിക്കും. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Post a Comment