ചെറുപുഴ: തെരുവുനായയുടെ ആക്രമണത്തിൽ ചെറുപുഴ പഞ്ചായത്തിൽ രണ്ടുപേർക്കു കൂടി പരിക്കേറ്റു. കരിയക്കരയിലെ ഇയ്യാരത്ത് ബിബിൻ (49), ചെറുപുഴയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ പി.പി. വസുമതി (45) എന്നിവരെയാണു തെരുവുനായകൾ കഴിഞ്ഞ ദിവസം കടിച്ചു പരിക്കേല്പിച്ചത്. നേരത്തെ വയലായിലെ കുറിഞ്ഞിമലയിൽ സന്തോഷിനും തെരുവുനായയുടെ കടിയേറ്റിരുന്നു. ചെറുപുഴ ടൗണിൽ വച്ചാണു രണ്ടുപേരെ തെരുവുനായ കടിച്ചത്.
ചെറുപുഴയിൽ വീണ്ടും തെരുവുനായ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
Alakode News
0
.jpeg)
Post a Comment