യുദ്ധസന്നാഹങ്ങളൊരുക്കി ചൈന; ഡ്രോണുകളുടെയും യുദ്ധ വിമാനങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്



ഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെ ലക്ഷ്യമിട്ടാണ് ചൈനയുടെ യുദ്ധസന്നാഹമെന്ന് റിപ്പോര്‍ട്ടുകള്‍.

ടിബറ്റന്‍ മേഖലയിലെ പ്രധാന വ്യോമതാവളങ്ങളില്‍ ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതിന്‍്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള ചൈനയിലെ ബാങ്ദ വിമാനത്താവളത്തില്‍ നിന്നാണ് ചിത്രങ്ങള്‍.

അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് ഒരാഴ്ച പിന്നിടുമ്ബോഴാണ് ചൈനയുടെ യുദ്ധ തയ്യാറെടുപ്പുകളുടെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. ചൈനയുടെ യുദ്ധസന്നാഹം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രം എന്‍ഡിടിവിയാണ് പുറത്തുവിട്ടത്.

ചൈനയിലെ ഏറ്റവും നൂതന ഡ്രോണായ ‘സോറിംഗ് ഡ്രാഗണ്‍’ (WZ-7 Soaring Dragon) ഡ്രോണിന്‍റെ സാന്നിധ്യവും ചിത്രങ്ങളില്‍ കാണാം. 2021ലാണ് ചൈന അത്യാധുനിക സംവിധാനങ്ങളുള്ള സോറിംഗ് ഡ്രാഗണ്‍ അവതരിപ്പിച്ചത്. ഇതിന് 10 മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍ കഴിയും. ചാരവൃത്തി, രഹസ്യാന്വേഷണ ദൗത്യങ്ങള്‍, ക്രൂയിസ് മിസൈലുകളിലേക്കുള്ള ഡാറ്റ കൈമാറ്റം എന്നിവയാണ് ഡ്രോണുകളുടെ ദൗത്യങ്ങള്‍.

Post a Comment

Previous Post Next Post