ഖത്തറിലേത് ഇതുവരെ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കണ്ട ഫുട്‍ബോള്‍ ലോകകപ്പ്; റെക്കോര്‍ഡ് കുറിച്ച്‌ ഡിജിറ്റല്‍ പ്ലാറ്റ് ഫോം; കണക്കുകള്‍ പുറത്ത്

 


ന്യൂഡെല്‍ഹി:  ഖത്തര്‍ ലോകകപ്പ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടൂര്‍ണമെന്റായി മാറി.

രാജ്യത്ത് ലോകകപ്പ് സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം വയാകോം സ്‌പോര്‍ട്‌സ് 18 നാണ് സ്വന്തമാക്കിയത്. ടെലിവിഷന്‍ ചാനലായ വയാകോം സ്‌പോര്‍ട്‌സ് 18 വഴിയും ജിയോസിനിമ ആപ്ലിക്കേഷനിലൂടെയും ഖത്തറില്‍ നിന്നുള്ള മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

110 മില്യണിലധികം പേര്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ മത്സരം കണ്ടതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സ്‌പോര്‍ട്‌സ് 18-ലും ജിയോസിനിമയിലും 40 ബില്യണ്‍ മിനിറ്റ് ഇന്ത്യക്കാര്‍ മത്സരങ്ങള്‍ വീക്ഷിച്ചു. ജിയോ സൗജന്യ ആപ്ലിക്കേഷനിലൂടെ മിഡില്‍ ഈസ്റ്റിലെ ആദ്യ ലോകകപ്പിലെ 64 മത്സരങ്ങളുടെയും തത്സമയ സ്ട്രീമിംഗ് നല്‍കിയിരുന്നു. ടൂര്‍ണമെന്റിന്റെ മൂന്ന് ആഴ്ചകളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത സൗജന്യ ആപ്ലിക്കേഷന്റെ പട്ടികയില്‍ ജിയോ സിനിമ ഒന്നാമതെത്തി.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഒരു അറബ് രാജ്യത്ത് ആദ്യമായി ലോകകപ്പ് നടക്കുന്ന സമയത്ത് ഇന്ത്യയിലെ കാഴ്ചക്കാരുടെ എണ്ണവും ഇടപഴകലും കുതിച്ചുയര്‍ന്നു, കാഴ്ചക്കാരുടെ അനുഭവത്തെ ക്രിയാത്മകമായി മാറ്റിമറിച്ച അതുല്യമായ 'ഹൈപ്പ് മോഡ്' പോലുള്ള ഒരു കൂട്ടം നൂതന ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു. വിശദമായ സ്ഥിതിവിവരക്കണക്കുകള്‍, വിശകലനങ്ങള്‍ തുടങ്ങിയവ കാണികള്‍ക്ക് വേറിട്ട അനുഭവമായി.

Post a Comment

Previous Post Next Post