'നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു'; കേരളത്തിന് പ്രത്യേകം നന്ദി അറിയിച്ച്‌ അര്‍ജന്‍റീന

 


ബ്യുണസ് ഐറിസ്: ലോകകപ്പില്‍ അര്‍ജന്‍റീന ടീമിനെ പിന്തുണച്ചതിനു കേരളത്തിന് പ്രത്യേക പരാമര്‍ശത്തിലൂടെ നന്ദി അറിയിച്ച്‌ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഎഫ്‌എ) .

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിന്‍്റെയും പേരെടുത്ത് പറഞ്ഞ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി അറിയിച്ചത്. അര്‍ജന്‍റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ അടക്കം റീ ട്വീറ്റ് ചെയ്താണ് അസോസിയേഷന്‍ ഇക്കാര്യം അറിയിച്ചത്.

“നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്ഥാന്‍. നിങ്ങളുടെ പിന്തുണ അതിശയകരമായിരുന്നു,” അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ എഴുതി. ഇതിന് താഴെ കേരളത്തില്‍ നിന്നടക്കം നിരവധി അര്‍ജന്‍റീന ആരാധകരാണ് കമന്‍റുകളുമായി എത്തിയത്.

Post a Comment

Previous Post Next Post