സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്: രേഖകളും ഫോണുകളും പിടിച്ചെടുത്തു

 


തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍.ഐ.എ സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്.

പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂര്‍ത്തിയായി. നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ടിന്‍്റെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെയെല്ലാം വീടുകളിലാണ് പരിശോധന. ഇവരില്‍ പലരും പിഎഫ്‌ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. ദില്ലിയില്‍ നിന്നടക്കമുള്ള എന്‍ഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടപടികള്‍. കേരള പൊലീസും റെയ്ഡുമായി സഹകരിക്കുന്നുണ്ട്. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഇല്ലാതെയാണ് റെയ്ഡ് പുരോഗമിച്ചത്. എറണാകുളം റൂറലില്‍ 12 ഇടത്താണ് റെയ്ഡ് നടന്നത്.

Post a Comment

Previous Post Next Post