ശബരിമല : മണ്ഡലകാല തീര്‍ത്ഥാടനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മലയാളികള്‍ ഉള്‍പ്പെടെ 24 തീര്‍ത്ഥാടകര്‍.
നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ മരിച്ചത്. അപകടത്തില്‍ രണ്ട് തീര്‍ഥാടകരും മരിച്ചു.
ഹൃദയാഘാതം മൂലം മരിച്ച മറുനാട്ടുകാരായ ഭക്തര്‍ക്ക് മൃതദേഹം നാട്ടിലെത്തിക്കാന്‍ 50,000 രൂപയും മലയാളികള്‍ക്ക് 30,000 രൂപയും നല്‍കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല തീര്‍ത്ഥാടകരെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനിയില്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. അതനുസരിച്ച് പണം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.

Post a Comment