കണ്ണൂരില്‍ നിന്ന് ഥാറോടിച്ച്‌ ഖത്തറിലേക്ക്; നജിറക്ക് ലോകകപ്പ് മത്സര ടിക്കറ്റുകള്‍ സമ്മാനം



ദേഹ: ഖത്തര്‍ ലോകകപ്പ് കാണാന്‍ കേരളത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ സഞ്ചരിച്ച്‌ മലയാളി വനിത. മഹീന്ദ്ര ഥാറിലാണ് നജിറ നൗഷാദ് കണ്ണൂരില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്ര ആരംഭിച്ചത്.


ട്രാവലറും വ്ലോഗറുമായ നജിറ നൗഷാദ് അര്‍ജന്‍റീനയുടെ കടുത്ത ആരാധികയാണ്. തന്‍റെ പ്രിയപ്പെട്ട ടീമിന്‍റെ മത്സരം നേരിട്ട് കാണണമെന്നുള്ള നിശ്ചയദാര്‍ഢ്യത്തെ മാനിച്ച്‌ ഖത്തര്‍ നാഷണല്‍ ബാങ്ക് നജീറയ്ക്കും കുടുംബത്തിനും അര്‍ജന്‍റീനയുടെ ദേശീയ ടീമിന്‍റെ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസാന 10 മിനിറ്റ് കളിക്കളത്തിലിറങ്ങാനും കളിക്കാനും മത്സര ടിക്കറ്റ് സമ്മാനിച്ചു.


ജന്മനാടായ കണ്ണൂര്‍ തലശേരിയില്‍ നിന്ന് ഒക്ടോബര്‍ 15നാണ് നജിറ യാത്ര ആരംഭിച്ചത്. ഗതാഗത മന്ത്രി ആന്‍റണി രാജു യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട്, കൊച്ചി, കോയമ്ബത്തൂര്‍, സേലം, ബംഗളൂരു, ഹംപി, പൂനെ വഴി മുംബൈയിലേക്കും ഥാര്‍ ഓടിച്ച നജിറ പിന്നീട് വിമാനമാര്‍ഗം ഒമാനിലെത്തി. ഒമാനില്‍ നിന്ന് ദുബായ് വഴി ഖത്തറിലെത്തുകയും ചെയ്തു.

Post a Comment

Previous Post Next Post