ഡല്‍ഹി: രാജ്യാന്തര യാത്രകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യു.എ.ഇയില്‍ നിന്ന് വിമാനമാര്‍ഗം രാജ്യത്തെത്തുന്നവര്‍ക്കായാണ് പുതിയ നിബന്ധനകള്‍ പുറത്തിറക്കിയത്.കൊവിഡ് രണ്ട് ഷോട്ട് വാക്സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം, ഇതിന്റെ സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതണം.
യാത്രാ സമയത്ത് മാസ്ക് ധരിക്കുകയും അതിനോടൊപ്പം തന്നെ സാമൂഹിക അകലം പാലിക്കുകയും വേണം.
നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങള്‍ രൂപപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതേ സമയം പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment