കണ്ണൂര്‍: സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു. കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഇത് അതിവേഗം പടരുന്ന നേത്രരോഗമാണെങ്കിലും, ശ്രദ്ധിച്ചാല്‍ തടയാന്‍ കഴിയും.
മറ്റുചില നേത്രരോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിന് ചികിത്സ ലഭ്യമാണ്. ആശാ വര്‍ക്കര്‍മാരുടെയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെയും സേവനവും പ്രാഥമിക കേന്ദ്രങ്ങളില്‍ ലഭ്യമാണ്. അവര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്ബോള്‍, അവര്‍ ചെങ്കണ്ണിന്‍റെ വിശദാംശങ്ങളും ശേഖരിക്കുന്നു. രോഗവ്യാപനം തടയാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

Post a Comment