അഡ്മിറ്റ് കാര്‍ഡിനായി പണം ആവശ്യപ്പെടുന്ന വെബ്സൈറ്റ് വ്യാജമെന്ന് സിബിഎസ്‌ഇ മുന്നറിയിപ്പ്



ഡല്‍ഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡിന് പണം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വെബ്സൈറ്റ് വ്യാജമാണെന്ന് മുന്നറിയിപ്പ്.

https://cbsegovt.com എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത്. സിബിഎസ്‌ഇയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ബോര്‍ഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in ആണെന്നും കേന്ദ്രത്തിന്‍റെ വസ്തുത പരിശോധനാവിഭാഗം വ്യക്തമാക്കി.


പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റ്(cbse.gov.in) വഴി വിദ്യാര്‍ത്ഥികളെ അറിയിക്കും. 2023 ഫെബ്രുവരി 15ന് ഇംഗ്ലീഷ് പരീക്ഷയോടെ ആരംഭിച്ച്‌ ഏപ്രില്‍ 9ന് ഭാഷാ വിഷയങ്ങളില്‍ അവസാനിക്കുന്ന തരത്തില്‍ ബോര്‍ഡ് പരീക്ഷകളുടെ വ്യാജ ടൈംടേബിളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Post a Comment

Previous Post Next Post