ജനുവരി 1 മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് കര്‍ശനമാക്കും

 


തിരുവനന്തപുരം: ജനുവരി 1 മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശനമായി ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി.

സെക്രട്ടേറിയറ്റിലും കളക്‌ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും ഉള്‍പ്പെടെ പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവില്‍ വിശദികരിക്കുന്നു. 

ഇത് സംബന്ധിച്ച്‌ നേരത്തെയുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ പുതിയ നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post