കോട്ടയം: എരുമേലി കണ്ണിമലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് 10 വയസുകാരി മരിച്ചു.
തമിഴ്നാട് സ്വദേശിയായ സംഗമിത്രയാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് മൂന്നിന് മുണ്ടക്കയം - എരുമേലി സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്. കണ്ണിമല ഭാഗത്തെ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ചെന്നൈ താംബരം സ്വദേശികളായ 21 തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment