പട്ന: ബീഹാറില്‍ 13 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്ബ് തകര്‍ന്നു. ബെഗുസരായ് ജില്ലയിലെ ഭുര്‍ഹി ഗണ്ടക് നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്.
206 മീറ്റര്‍ നീളമുള്ള പാലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
പാലം ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും മറ്റ് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ നാട്ടുകാര്‍ ഇത് ഉപയോഗിക്കുകയായിരുന്നു. അപകടസമയത്ത് പാലത്തില്‍ ആരും ഉണ്ടായിരുന്നില്ല. 2016 ല്‍ ആരംഭിച്ച പാലത്തിന്‍റെ നിര്‍മ്മാണം 2017 ല്‍ പൂര്‍ത്തിയായിരുന്നു. അപ്രോച്ച് റോഡ് നിര്‍മാണം നടത്താത്തതിനാല്‍ ഉദ്ഘാടനം ചെയ്തിരുന്നില്ല.

Post a Comment