ക​രു​വ​ഞ്ചാ​ൽ പാ​ലം പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു

 


ക​രു​വ​ഞ്ചാ​ൽ: ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും, ആ​ല​ക്കോ​ട് പു​ഴ​യ്ക്ക് കു​റു​കെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തു​മാ​യ ക​രു​വ​ഞ്ചാ​ൽ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് - ടൂ​റി​സം - യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ചു.


പാ​ല​ത്തി​ന്‍റെ പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​യു​ടെ ദൈ​നം​ദി​ന പു​രോ​ഗ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ സ​ജീ​വ് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക​രു​വ​ഞ്ചാ​ലി​ൽ നി​ല​വി​ലു​ള്ള പാ​ലം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​ധാ​ന മ​ല​യോ​ര പാ​ത​യാ​യ ത​ളി​പ്പ​റ​മ്പ് കൂ​ർ​ഗ് റോ​ഡി​ൽ ആ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് കൂ​ർ​ഗ് റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും പാ​ല​ത്തി​ന് വീ​തി കു​റ​വാ​യ​തി​നാ​ലും, ന​ട​പ്പാ​ത ഇ​ല്ലാ​ത്ത​തി​നാ​ലും, വാ​ഹ​ന​ഗ​താ​ഗ​തം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന യാ​ത്രാ​ക്ലേ​ശം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും ജ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും പാ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. 6.80 കോ​ടി രൂ​പ​യ്ക്കു​ള്ള ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രാ​റു​കാ​ര​നാ​യ കെ.​എം. അ​ബ്ദു​ള്ള​ക്കു​ഞ്ഞി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.


പ്രീ​സ് ട്ര​സ്ഡ് കോ​ൺ​ക്രീ​റ്റ് ഗ​ർ​ഡ​റു​ക​ൾ സ​ഹി​ത​മു​ള്ള നി​ർ​ദി​ഷ്ട പാ​ല​ത്തി​ന് ആ​കെ 50.10 മീ​റ്റ​ർ നീ​ള​വും, 7.50 മീ​റ്റ​ർ ക്യാ​രേ​ജ് വേ​യും, ഇ​രു​വ​ശ​ത്തും 1.50 മീ​റ്റ​ർ ഫു​ട്പാ​ത്തോ​ടു​കൂ​ടി ആ​കെ 11.00 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. പാ​ല​ത്തി​ന് 24.85 മീ​റ്റ​ർ നീ​ള​മു​ള്ള ര​ണ്ട് സ്പാ​നു​ക​ൾ ആ​ണു​ള്ള​ത്. നി​ർ​ദി​ഷ്ട പാ​ല​ത്തി​ന് ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് 60 മീ​റ്റ​ർ നീ​ള​ത്തി​ലും ആ​ല​ക്കോ​ട് ഭാ​ഗ​ത്ത് 100 മീ​റ്റ​ർ നീ​ള​ത്തി​ലും അ​പ്രോ​ച്ച് റോ​ഡ് 7.50 മീ​റ്റ​ർ വീ​തി​യി​ൽ ബി​എം ആ​ൻ​ഡ് ബി​സി ഉ​പ​രി​ത​ല​ത്തോ​ടു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​യ​ർ കെ.​എം. ഹ​രീ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ജി ക​ന്നി​ക്കാ​ട്ട്, ബേ​ബി ഓ​ട​മ്പ​ള്ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ തോ​മ​സ് വ​ക്ക​ത്താ​നം, ടി.​സി. പ്രി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്രേ​മ​ല​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​പി. വാ​ഹി​ദ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ നി​ഷ വി​നു,


സി.​എം. ര​ജി​ത, ക​രു​വ​ഞ്ചാ​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ഈ​നാ​ച്ചേ​രി, സാ​ജ​ൻ കെ. ​ജോ​സ​ഫ്, ദേ​വ​സ്യ പാ​ല​പ്പു​റം, വി.​എ. റ​ഹീം, സ​ജി കു​റ്റ്യാ​നി​മ​റ്റം, മാ​ത്യു ചാ​ണ​ക്കാ​ട്ടി​ൽ, കെ.​ഡി. മു​ര​ളി, വി.​എം. മ​ധു, രാ​ജേ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ൽ, കൃ​ഷ്ണ​ൻ കൂ​ലേ​രി, ജെ​യിം​സ് പു​ത്ത​ൻ​പു​ര, കെ.​പി. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ പി.​കെ. മി​നി സ്വാ​ഗ​ത​വും, അ​റി​സ്റ്റ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജി.​എ​സ്. ജ്യോ​തി ന​ന്ദി​യും പ​റ​ഞ്ഞു.

Post a Comment

Previous Post Next Post