ശബരിമലയില്‍ ഈ സീസണിലെ റെക്കോര്‍ഡ് രജിസ്ട്രേഷന്‍; വരും ദിവസങ്ങളില്‍ തിരക്കേറും

 


ശബരിമല: ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം. ഇന്ന് ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 1,04,478 പേര്‍.

നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്ബ് തന്നെ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരുന്ന തീര്‍ത്ഥാടകരാണിവര്‍. വെര്‍ച്വല്‍ ക്യൂ സംവിധാന പ്രകാരം ഈ സീസണിലെ റെക്കോര്‍ഡ് രജിസ്ട്രേഷനാണിത്.


ഇന്നലെ മുതല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി നടപന്തലിന്‍റെ ആരംഭം മുതല്‍ പതിനെട്ടാം പടി വരെ ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചാല്‍ തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാവും.


മലയില്‍ നിന്ന് മടങ്ങുന്നവര്‍ പമ്ബയില്‍ കുടുങ്ങാതിരിക്കാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്രിസ്മസ് അവധി ദിനങ്ങളുടെ പശ്ചാത്തലത്തിലും മണ്ഡലപൂജയോട് അനുബന്ധിച്ചും വരും ദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.

Post a Comment

Previous Post Next Post