അബദ്ധത്തിൽ ഫോർമാലിൻ ലായനി കുടിച്ചസെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു



ആലക്കോട്: വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ഫോർമാലിൻ ലായനി
കുടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപ്രതിയിലെ സെക്യൂരിറ്റി ജീവനക്കാരൻ നടുവിൽ സ്വദേശി മുളമൂട്ടിൽ ജയിംസാണ്
(62) മരിച്ചത്. ഇന്നലെ രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം. കുടിവെള്ളമാണെന്ന് കരുതി ഫോർമാലിൻ ലായനി കുടിക്കുകയായിരുന്നത്. കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. മീൻപറ്റിയിൽ വാടകയ്ക്ക് 
താമസിച്ചുവരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Post a Comment

Previous Post Next Post