മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദ് മുംബൈ ഇന്ത്യന്‍സില്‍ കളിക്കും

 


കൊച്ചി: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വിഷ്ണു വിനോദ് അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കും.

20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് വിഷ്ണുവിനെ മുംബൈ വാങ്ങിയത്. 2022ല്‍ ഹൈദരാബാദ് താരമായിരുന്നു വിഷ്ണു.

അതേസമയം മലയാളി താരങ്ങളായ രോഹന്‍ എസ് കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, കെ.എം ആസിഫ്, സ്പിന്നര്‍ എസ് മിഥുന്‍ എന്നിവരെ ലേലത്തില്‍ ആരും വാങ്ങിയിട്ടില്ല. കിവീസ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിനെയും, ശ്രീലങ്കയുടെ ദസുന്‍ ഷനകയെയും ആരും വാങ്ങിയില്ല.


സൗരഭ് കുമാര്‍, പ്രിയം ഗാര്‍ഗ്, ഹിമ്മത് സിങ്, ചേതന്‍ എല്‍.ആര്‍, ശുഭം കജൂരിയ, അന്‍മോല്‍പ്രീത് സിങ് എന്നിവര്‍ അണ്‍സോള്‍ഡായി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിഷാന്ത് സിദ്ദുവിനെ 60 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. തമിഴ്നാട്ടില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്‍. ജഗദീശന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമാകും(90 ദശലക്ഷം).

Post a Comment

Previous Post Next Post