കേരളത്തിലും ഇനി 5 ജി വേഗത, ആദ്യ ഘട്ടത്തിന് ഇന്ന് തുടക്കമാകും



കേരളത്തിലും ഇനി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത. 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് സംസ്ഥാനത്ത് ഇന്ന് തുടക്കമിടും.

ഇന്ന് മുതല്‍ കൊച്ചിയില്‍ 5 ജി സേവനം ആദ്യമായെത്തും. റിലയന്‍സ് ജിയോയാണ് സംസ്ഥാനത്ത് സേവനമെത്തിക്കുന്നത്. നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തില്‍ സേവനം ലഭിക്കുക.

കഴിഞ്ഞ ഒക്ടോബറില്‍ ജിയോ 5 ജി സേവനം ഇന്ത്യയിലെ നാല് നഗരങ്ങളില്‍ ലഭ്യമാക്കിയിരുന്നു. ദില്ലി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തക്കള്‍ക്ക് വെല്‍കം ഓഫര്‍ വഴിയാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമായത്.

കേരളത്തിലെ 5 ജി പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓണ്‍ലൈന്‍ മുഖേന തന്നെയായിരിക്കും ഉദ്ഘാടനം നടക്കുക. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് ജിയോയുടെ ലക്ഷ്യം.

Post a Comment

Previous Post Next Post